"പ്രണയമില്ലെങ്കിൽ ആരാധനയെല്ലാം ബാധ്യതയാകും,നൃത്തമെല്ലാം വെറും പ്രവർത്തിയാവും,സംഗീതമെല്ലാം ശബ്ദങ്ങൾ മാത്രമാകും,മാനത്ത് നിന്നടരുന്ന മഴ മുഴുവൻ കടലിൽ പതിച്ചെന്നിരിക്കാം,അതിലൊരു കണിക പോലും മുത്തായി മാറുകയില്ല,പ്രണയമില്ലെങ്കിൽ" 

എത്ര മനോഹരമായിട്ടാണ് റൂമി പ്രണയത്തെ വർണിച്ചിരിക്കുന്നത്.ഇത് വർണനയല്ല.ഇതാണ് പ്രണയം.

പ്രണയം എന്ന വികാരത്തെ അടുത്തറിഞ്ഞവർക്ക് മാത്രമേ പ്രണയത്തെ കുറിച് ആധികാരികമായി സംസാരിക്കാൻ കഴിയു.

പ്രണയത്തെ അടുത്തറിഞ്ഞവർ ,പ്രണയം എന്താണ് എന്ന് അറിഞ്ഞവർ പലരും ഉണ്ട്.ഇത് വായിക്കുന്ന നിങ്ങൾ അതിൽ പെടുമോ?എന്തായാലും ഞാൻ അതിൽ പെടില്ല.ഞാൻ കണ്ടിട്ടുള്ള പ്രണയങ്ങളും റൂമി വര്ണിച്ചിരിക്കുന്ന പ്രണയവും തമ്മിൽ എനിക്ക് യാതൊരു ബന്ധവും തോന്നിയിട്ടില്ല.ഇത്ര മാത്രം വർണിക്കാൻ ഇതിൽ എന്ത് ഇരിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

 

 യഥാർത്ഥ പ്രണയം എന്താണെന്ന് എനിക്ക് മനസിലാകുന്നത് പുസ്തകങ്ങളിലൂടെയാണ്.ചരിത്ര പ്രസിദ്ധമായ പല പ്രണയ രചനകളും ഞാൻ വായിച്ചു.അതെ, അപ്പോൾ റൂമി പ്രണയത്തെ കുറിച്ഛ് വർണിച്ചത് നൂറു ശതമാനം ശെരിയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു.

എന്നാൽ കാലഘട്ടത്തിലെ പ്രണയത്തിന് റൂമിയുടെ വർണനയുമായി യാതൊരു ബന്ധവും ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.പ്രണയിക്കുന്നത് ഒരു ഫാഷൻ ആയി മാറിയോ എന്ന് തോന്നിയിട്ടുണ്ട്.

എന്ത് തന്നെ ആയാലും എനിക്ക് പ്രണയത്തെ കുറിച്ഛ് പറയാൻ യാതൊരു യോഗ്യതയും ഇല്ല. മഹത്തായ വികാരം ഞാൻ അനുഭവിച്ചിട്ടില്ല.പക്ഷെ വികാരത്തെ ഞാൻ മറ്റുള്ളവരിലൂടെ അറിഞ്ഞിട്ടുണ്ട്.

പ്രണയിക്കുന്നവർ പലതരം ഉണ്ട്.അവർക്കെല്ലാം പ്രണയം പലതാണ് .ചിലർക്ക് അവരുടെ പ്രണയം നേടാൻ കഴിയും ,ചിലർക്ക് അത് നഷ്ടമാകും ,മറ്റു ചിലർ എന്നെങ്കിലും ഞാൻ അത് നേടും എന്ന് കരുതി ജീവിക്കും.

 

ഞാൻ ഇതിലൂടെ പറയാൻ പോകുന്നത് രണ്ടു തരം ആളുകളുടെ കഥയാണ്.എന്നെങ്കിലും നേടും എന്ന് കരുതി ജീവിക്കുന്ന ഒരാളുടെയും ,നഷ്ട്ടപ്പെട്ടു പോയ ഒരാളുടെയും. രണ്ട് അനുഭവങ്ങളും കേട്ടപ്പോൾ അതിലെ കഥാപാത്രം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.

 

ആദ്യം ആൽബിയുടെ കഥയിലേക്കാണ് .................

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കണ്ടുമുട്ടൽ