കണ്ടുമുട്ടൽ

 

പറഞ്ഞതിലും പത്തു  മിനിറ്റ് നേരത്തെ തന്നെ ഞാൻ  ഡ്രൈവിംഗ് സ്കൂളിൽ എത്തി .ലേണേഴ്സ് ടെസ്റ്റ് ആണ്.

ഇരുപതിൽ ഏതെങ്കിലും പന്ത്രണ്ടെണ്ണം ശെരിയാക്കിയാൽ മതി. ഉറപ്പു എനിക്ക് എന്തായാലും ഉണ്ടായിരുന്നു.എന്ന് കരുതി ഒന്നും നോക്കാതെ അല്ല ഞാൻ പോയത്.എല്ലാം നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ്.പക്ഷെ ആര് ചോദിച്ചാലും ഒരു കൂസലും ഇല്ലാതെ പറയും "ഇതൊക്കെ ആരേലും പഠിക്കുവോടാ".

പാമലയിൽ നിന്നും മുഴുവങ്ങാടിയിലേക്ക് ഇരുപത്തിമൂന്നു കിലോമീറ്ററോളം യാത്ര ഉണ്ട്. ഡ്രൈവിംഗ് ആശാൻ പറഞ്ഞത് പ്രകാരം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവിംഗ് സ്കൂളിൽ എത്തി.അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ടെസ്റ്റിന് ഞാൻ മാത്രം അല്ല വേറെ ഒരു ആൾ കൂടെ ഉണ്ടെന്ന്. പോകുന്ന വഴിക്ക് അയാളെക്കൂടെ കേറ്റണം എന്ന് ആശാൻ പറഞ്ഞു.

ആശാനും പിന്നെ മുഴുവങ്ങാടി ആർ ടീ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളും കൂടെ വണ്ടിയുടെ മുൻവശത് ഇരുന്നു.ടാറ്റ സുമോ ആയിരുന്നു വണ്ടി.ഞാൻ പിൻസീറ്റിൽ വെറുതെ പുറംകാഴ്ചകൾ ഒക്കെ  കണ്ടിരുന്നു.പുതുമ ഉള്ള കാഴ്ചകൾ ഒന്നും അല്ലായിരുന്നു.എന്നിരുന്നാലും എല്ലാവരെയും പോലെ തന്നെ ഞാനും പുറത്തേക്ക് നോക്കി ഇരുന്നു.ആശാനും അടുത്തിരിക്കുന്ന  ആളും തമ്മിൽ എന്തൊക്കെയോ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.എനിക്ക് താല്പര്യം ഇല്ലാത്ത വിഷയം ആയിരുന്നതിനാൽ ഞാൻ അധികം ശ്രദ്ധ  കൊടുക്കാൻ പോയില്ല.

                                                                                                                                   

മുഴുവങ്ങാടി ആയില്ല.പക്ഷെ ആശാൻ വണ്ടി നിർത്തി."ഇയാൾ ഇത് ഇപ്പോ എന്നാത്തിനാ വണ്ടി നിർത്തിയെ" എന്ന് ഞാൻ ആലോചിച്ചു.പക്ഷെ പെട്ടെന്ന് തന്നെ പുറകിലെ വാതിൽ തുറന്ന് എൻ്റെ അപ്പുറത് ഒരു പെൺകുട്ടി കയറി ഇരുന്നു.വാതിൽ അടയ്ക്കുന്നതിന് മുമ്പ് എന്നെ നോക്കി ഒന്ന് ചിരിച്ചു.എൻ്റെ ഒപ്പം ടെസ്റ്റിന് ഒരാൾ കൂടെ ഉണ്ടെന്ന് ആശാൻ പറഞ്ഞിരുന്നല്ലോ. ആൾ ആണ് ആൾ."റെനിയ" ഞാൻ ആദ്യമായി അവളെ കാണുന്നത് അന്ന് ആണ്.

                                      തുടരും……….

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌